യുവജനങ്ങളില്ശാസ്ത്ര – ചരിത്ര ബോധവും, യുക്തിചിന്തയും വളര്ത്തുക, അന്ധവിശ്വാസങ്ങള്ക്കും അനാചരങ്ങള്ക്കുമെതിരായുള്ള ശാസ്ത്രാവബോധം വളര്ത്തുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്താകമാനം വിവിധ തലങ്ങളിലായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ് ശാസ്ത്ര ക്വിസ് മത്സരങ്ങള് സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള് തലത്തിലുള്ള കുട്ടികളെ ഉള്പ്പെടുത്തിയാണ് ശാസ്ത്ര ക്വിസ് സംഘടിപ്പിക്കുന്നത്.ഹൈസ്‌കൂള് (പ്രാഥമികതലം), നിയമസഭാ മണ്ഡലം, ജില്ലാ-സംസ്ഥാനം എന്നീ തലങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂള് തലത്തിലുള്ള സ്‌കൂള് വിദ്യാര്ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രാഥമികതല സെലക്ഷന് മത്സരങ്ങള് നടത്തുന്നു.നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില് സംഘടിപ്പിക്കുന്ന ക്വിസ് മത്സരത്തില് 1, 2 സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 2000 രൂപയും 1,000 രൂപയും ജില്ലാതല മത്സരത്തില്  1, 2 സ്ഥാനം ലഭിക്കുന്ന ടീമുകള്ക്ക് യഥാക്രമം 10,000, 5,000 എന്നിങ്ങനെ ക്യാഷ് അവാര്ഡും സര്ട്ടിഫിക്കറ്റും നല്കുന്നു.
                സംസ്ഥാനതല മത്സരത്തില്  1, 2 സ്ഥാനം ലഭിക്കുന്ന ടീമിന് യഥാക്രമം 1 ലക്ഷം, 50,000 എന്നിങ്ങനെ ക്യാഷ് അവാര്ഡും സര്ട്ടിഫിക്കറ്റും മൊമന്റോയും നല്കുന്നു. സംസ്ഥാനതല മത്സരത്തില് ഓരോ ജില്ലയേയും പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ബാക്കി 12 ടീമുകള്ക്ക് പ്രോത്സാഹന സമ്മാനമായി 5,000 രൂപ വീതം ക്യാഷ് അവാര്ഡ് നല്കുന്നു.സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രശ്‌നോത്തരികളില് ഏറ്റവും കൂടുതല് ക്യാഷ് പ്രൈസ് നല്കുന്ന മത്സരം എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്.
പ്രാഥമിക തല മത്സരങ്ങൾ ജൂലൈ 21 -ചാന്ദ്ര വിജയ ദിനത്തിൽ ആരംഭിക്കുന്നു.