1. ഓണ്‍ലൈന്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവല്‍ (റീല്‍സ്‌ – 2021) സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്‌. സ്വാതന്ത്ര്യം, ഭയം, റപതീക്ഷ എന്നീ മൂന്ന്‌ വിഭാഗങ്ങളിലായാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌. ഫെസ്റ്റിവലിലേക്കുള്ള എന്‍ട്രികള്‍ ഓണ്‍ലൈന്‍ മുഖാന്തിരമായി ക്ഷണിച്ചിട്ടുണ്ട്‌. ഷോര്‍ട്ട്‌ ഫിലിമുകളുടെ ദൈര്‍ഘ്യം 1 മുതല്‍ 5 മിനിട്ട്‌ വരെയാണ്‌.

ഓണ്‍ലൈനായി ലഭിച്ച ഷോര്‍ട്ട്‌ ഫിലിമുകളില്‍ നിന്നും സ്‌ക്രീനിംഗ്‌ നടത്തി ഓരോ വിഭാഗത്തില്‍ നിന്നും നിശ്ചിത എണ്ണം ഫൈനല്‍ മത്സരത്തിലേക്ക്‌ തിരഞ്ഞെടുക്കകയും, തിരഞ്ഞെടുത്തവയുടെ പ്രദര്‍ശനം നടത്തി അവയില്‍ നിന്ന്‌ ഓരോ മേഖലയിലേയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ നിശ്ചയിക്കാനും അന്നുതന്നെ അവാര്‍ഡ്‌ വിതരണം നടത്താനുമാണ്‌ ഉദ്ദേശിക്കുന്നത്‌.

നിയമാവലി
1. സ്വാതന്ത്ര്യം 2) ഭയം 3) പ്രതീക്ഷ എന്നിങ്ങനെ 3 വിഭാഗങ്ങളായാണ്‌ മത്സരം സംഘടിപ്പിക്കുന്നത്‌.

2. വീഡിയോകള്‍ (Fiction or Non – fiction) ആകാവുന്നതാണ്‌.

3. ചുരുങ്ങിയത്‌ 1 മിനിറ്റും പരമാവധി 5 മിനിറ്റും ദൈര്‍ഘ്യമുള്ള വീഡിയോകള്‍ മാത്രമേ മത്സരത്തിന്‌ പരിഗണിക്കൂ..

4. വീഡിയോകള്‍ 2021 ഒക്‌ടോബര്‍ 31 നു മുമ്പായി വീഡിയോ ഫോര്‍മാറ്റില്‍ അപ്‌ലോഡ്‌ ചെയ്യേണ്ടതാണ്‌.

5. യുവജനക്ഷേമ ബോര്‍ഡ്‌ രൂപീകരിക്കുന്ന ജൂറിയാണ്‌ മത്സരത്തിലെ വിജയികളെ തീരുമാനിക്കുന്നത്‌.

6. തെരഞ്ഞെടുക്കപ്പെടുന്ന വീഡിയോകളുടെ പ്രദര്‍ശനം തുടങ്ങി മത്സരവിജയികളെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട
എല്ലാ കാര്യങ്ങളും ജൂറിയുടെ അധികാരപരിധിയില്‍ വരുന്നതാണ്‌. ഫൈനല്‍ സ്‌ക്രീനിംഗിന്‌ തെരഞ്ഞെടുക്കപ്പെടുന്ന
ചിത്രങ്ങളുടെ സംവിധായകര്‍ക്ക്‌ (ഒരാള്‍ക്ക്‌) റ്റി.എ ഇനത്തില്‍ 3rd AC ട്രെയിന്‍ ഫെയര്‍ നല്‍കുന്നതാണ്‌.

7. യുവജനക്ഷേമ ബോര്‍ഡ്‌ മെമ്പര്‍ സെക്രട്ടറി, ഷോര്‍ട്ട്‌ ഫിലിം ഫെസ്റ്റിവലിന്റെ ഡയറക്‌ടറായി പ്രവര്‍ത്തിക്കും.

8. ഡയറക്‌ടര്‍ക്ക്‌ ഫെസ്റ്റിവലിന്റെ നിയമാവലിയുമായി ബന്ധപ്പെട്ട്‌ ഏത്‌ തീരുമാനത്തിലും മാറ്റങ്ങള്‍ വരുത്താന്‍ അധികാരം
ഉണ്ടായിരിക്കും.

9. മത്സരത്തിലേക്ക്‌ അയയ്‌ക്കുന്ന വീഡിയോകള്‍ പിന്‍വലിക്കാന്‍ കഴിയുന്നതല്ല.

10. മത്സരത്തിന്‌ നല്‍കുന്ന ഷോര്‍ട്ട്‌ ഫിലിമുകള്‍ 2020 ജനുവരി 1 നു ശേഷം നിര്‍മ്മിച്ചവയായിരിക്കണം. ഇതു സംബന്ധിച്ച
സത്യവാങ്‌മൂലം ഡയറക്‌ടര്‍ ഓണ്‍ലൈനായി അപ്‌ ലോഡ്‌ ചെയ്യേണ്ടതാണ്‌.

11. അഭിനയം, സംവിധാനം തുടങ്ങി പുതിയ അവാര്‍ഡുകള്‍ പ്രഖ്യാപിക്കാനുള്ള അവകാശം ജൂറിക്കായിരിക്കും. ഇതിന്‌ ക്യാഷ്‌
പ്രൈസ്‌ ഉണ്ടായിരിക്കുന്നതല്ല.

12. മലയാളത്തില്‍ അല്ലാത്ത സംഭാഷണങ്ങള്‍ക്ക്‌ ഇംഗ്ലീഷ്‌ സബ്‌ടൈറ്റില്‍ ഉണ്ടായിരിക്കണം.

13. വീഡിയോയോടൊപ്പം സൃഷ്‌ടിയെ സംബന്ധിച്ച ലഘുവിവരണം മലയാളത്തിലോ ഇംഗ്ലീഷിലോ തയ്യാറാക്കി അപ്‌ലോഡ്‌
ചെയ്യേണ്ടതാണ്‌.

14. ഡയറക്‌ടറുടെ പേര്‌, വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, വയസ്സു തെളിയിക്കുന്ന രേഖ, ഡയറക്‌ടറുടെ
ഫോട്ടോ, ഫിലിമിന്റെ സ്റ്റില്‍ ഫോട്ടോകള്‍ തുടങ്ങിയവ വീഡിയോയോടൊപ്പം അനുബന്ധമായി കൂട്ടിച്ചേര്‍ക്കണം.

15. 2021 ജനുവരി 1 ന്‌ 40 വയസ്സു കഴിയുന്നവരുടെ എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല.

16. സമ്മാനഘടന

വിഭാഗം I (സ്വാതന്ത്ര്യം )ഒന്നാം സമ്മാനം -50,000/-രൂപ, രണ്ടാം സമ്മാനം-25,000 രൂപ, മൂന്നാം സമ്മാനം-15,000 രൂപ
വിഭാഗം II (ഭയം )ഒന്നാം സമ്മാനം – 50,000/- രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 15,000 രൂപ
വിഭാഗം III (പ്രതീക്ഷ ) ഒന്നാം സമ്മാനം – 50,000/- രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 15,000 രൂപ

17. നിലവാരക്കുറവോ, എന്‍ട്രികള്‍ മതിയായ രൂപത്തില്‍ ലഭിക്കാത്തതോ തുടങ്ങി ജൂറിക്ക്‌ ബോധ്യപ്പെടുന്ന
കാരണങ്ങളുടെ മേല്‍ ഏത്‌ സമ്മാനവും ഒഴിവാക്കാന്‍ ജൂറിക്ക്‌ അവകാശം ഉണ്ടായിരിക്കും.

18. 3 മേഖലകളിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നല്‍കും. ഇതിലേതെങ്കിലും സമ്മാനങ്ങള്‍

 

2. യുവസാഹിത്യ ക്യാമ്പ്

സാഹിത്യം ജീവിതത്തിന്റെ ഭാഗമായിതന്നെ സ്വീകരിച്ച നിരവധി യുവജനങ്ങളുണ്ട്. സാമൂഹ്യതിന്മകളോടുള്ള പ്രതിഷേധങ്ങളും, വര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരായ പ്രതിഷേധങ്ങളും എല്ലാം ഇന്ന് സാഹിത്യലോകത്തിന് പുതിയ വിഭവങ്ങളായി മാറുന്നു. ഭാവനാസമ്പന്നമായ യുവതലമുറയെ സാഹിത്യലോകത്ത് വളര്‍ത്തിയെടുക്കേണ്ടതുണ്ട്. യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളോത്സവം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ശ്രദ്ധേയമായ പങ്കാണ് വഹിക്കുന്നത്. സാധാരണക്കാരായ ഈ പ്രതിഭകളെ വിദഗ്ദ്ധമായി പരിശീലിപ്പിച്ചാല്‍ അവരെ അതത് മേഖലയില്‍ വളര്‍ത്തികൊണ്ടുവരുവാനും മലയാള സാഹിത്യത്തിന് നിസ്തൂലമായ സംഭാവനകള്‍ ലഭ്യമാക്കുവാനും സാധിക്കും. യുവസാഹിത്യമേഖലയെ സജ്ജമാക്കി മാനവീയതയും സഹിഷ്ണുതയും വളര്‍ത്തുക. സാഹിത്യ അഭിരുചിയുള്ള യുവജനങ്ങള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി പരിപോഷിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവസാഹിത്യക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.

3. മണിനാദം 

    മണിനാദം 2022 – കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട്‌ മത്സരം:-

യൂത്ത്‌/യുവാക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രശസ്‌ത നാടന്‍പാട്ട്‌ കലാകാരന്‍ കലാഭവന്‍ മണിയുടെ സ്‌മരണാര്‍ത്ഥം 2019 വര്‍ഷം മുതല്‍  “മണിനാദം” എന്ന പേരില്‍ കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട്‌ മത്സരം നടത്തിവരികയാണ്‌. ഈ വര്‍ഷവും കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയില്‍ വച്ച്‌ സംസ്ഥാനതല മത്സരം സംഘടിപ്പിക്കുകയാണ്‌. കോവിഡ്‌-19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണയും ജില്ലാതലങ്ങളില്‍ നേരിട്ട്‌ സ്റ്റേജ്‌ മത്സരം നടത്താന്‍ സാധിക്കില്ല. ജില്ലാതലങ്ങളില്‍ ടീമുകള്‍ നേരിട്ട്‌ സി.ഡി യിലോ പെന്‍ഡ്രൈവിലോ ജില്ലാ ഓഫീസില്‍ പെര്‍ഫോമന്‍സ്‌ വീഡിയോകള്‍ ലഭ്യമാക്കുകയും, ലഭിക്കുന്ന വീഡിയോകളില്‍ നിന്നും ജഡ്‌ജിംഗ്‌ നടത്തി മികച്ച മൂന്ന്‌ സ്ഥാനക്കാരെ കണ്ടെത്തുകയും ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനെ സംസ്ഥാനമത്സരത്തില്‍ പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്ത്‌ ഹെഡ്‌ ഓഫീസില്‍ അറിയിക്കുകയും വേണം. ജില്ലാതല മത്സരങ്ങളില്‍ വിജയികളാകുന്ന 1, 2, 3 സ്ഥാനം നേടുന്നവര്‍ക്ക്‌ യഥാക്രമം 25,000, 10,000, 5,000 രൂപ വീതം പ്രൈസ്‌മണിയായി നല്‍കും. സംസ്ഥാന മത്സരത്തില്‍ വിജയികളാകുന്ന 1, 2, 3 സ്ഥാനം നേടുന്നവര്‍ക്ക്‌ യഥാക്രമം 1 ലക്ഷം, 75,000, 50,000 രൂ വീതം പ്രൈസ്‌മണിയായി നല്‍കും.

നിബന്ധനകള്‍ : –
* മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആയിരിക്കണം.
* മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
* മത്സരത്തിന്‌ അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ടാണ്‌.
* മത്സരത്തിനായി തെരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ ഏത്‌ പ്രാദേശിക ഭാഷയിലുമാകാം.
* പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ്‌ മ്യൂസിക്‌ അനുവദിക്കുന്നതല്ല.
ടീമുകള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത്‌ അതാത്‌ ജില്ലയുടെ പേരിലായിരിക്കണം.

* ജില്ലാ ടീമുകളുടെ മാനേജര്‍മാര്‍ അതാത്‌ ജില്ലാ ഓഫീസര്‍മാര്‍ ആയിരിക്കണം.
* വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
* വീഡിയോകള്‍ ലഭ്യമാക്കേണ്ട ഫോര്‍മാറ്റ്‌ – (MP4)
* വീഡിയോകള്‍ അതാത്‌ ജില്ലാ യുവജനകേന്ദ്രങ്ങളില്‍ നേരിട്ട്‌ സി.ഡിയിലോ പെന്‍ഡ്രൈവിലോ ലഭ്യമാക്കണം.
* ജില്ലാതല മത്സരത്തിനായി നല്‍കുന്ന വീഡിയയോടൊപ്പം ക്ലബ്ബിന്റെ പേര്‌, വിലാസം, ഫോണ്‍
നമ്പര്‍ എന്നിവ കൂടി സമര്‍പ്പിക്കണം.
* ലഭ്യമാകുന്ന അപേക്ഷകള്‍ ജഡ്‌ജിംഗ്‌ നടത്തി ജില്ലയില്‍ മികച്ച ഒരു ടീമിനെ സംസ്ഥാന
മത്സരത്തില്‍ പങ്കെടുപ്പിക്കുന്നു.
* നിലവില്‍ അയയ്‌ക്കുന്ന വീഡിയോകളുടെ പശ്ചാത്തലത്തില്‍  “കേരള സംസ്ഥാന യുവജനക്ഷേമ
ബോര്‍ഡ്‌ മണിനാദം 2022” എന്ന്‌ രേഖപ്പെടുത്തിയ ബാനര്‍ ഉണ്ടായിരിക്കണം.

മൂല്യനിര്‍ണ്ണയോപാധികള്‍ :-

ആകെ മാര്‍ക്ക്‌ – 100

1. തനിമായാര്‍ന്ന അവതരണം.
2. താളം
3. ശ്രുതിലയവും, ശബ്‌ദഭംഗിയും
4. സാഹിത്യ തനിമ
5. വിഷയം, താളചേര്‍ച്ച