കോവിഡ് വ്യാപനം കണക്കിലെടുത്ത് 2021 വര്‍ഷത്തെ കേരളോത്സവം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കലാമത്സരങ്ങള്‍ മാത്രമാണ് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പഞ്ചായത്ത് ബ്ലോക്ക്തലങ്ങളിലെ മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. മത്സരാര്‍ത്ഥികള്‍ക്ക് നേരിട്ട് ജില്ലകളിലേയ്ക്ക് മത്സരിക്കാവുന്നതാണ്. പ്രത്യേകം തയ്യാറാക്കിയ വെബ് ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷനും വീഡിയോ അപ് ലോഡിംഗും ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.നവംബർ 25 മുതൽ ഡിസംബർ 12 വരെ ഈ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരാര്‍ത്ഥികള്‍ക്കും ക്ലബ്ബുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്ന സമയത്ത് മത്സരാര്‍ത്ഥികള്‍ക്ക് ഒരു രജിസ്റ്റര്‍ നമ്പരും കോഡ് നമ്പരും ലഭ്യമാകും. ഈ രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ചാണ് അടുത്തഘട്ടത്തില്‍ മത്സരങ്ങളുടെ റിക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ അപ് ലോഡ് ചെയ്യേണ്ടത്.
വീഡിയോകള്‍ റിക്കോര്‍ഡ് ചെയ്യുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിച്ച കോഡ് നമ്പരുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിരിക്കണം. ജില്ലാതല മത്സരത്തില്‍ ഒന്നാംസ്ഥാനം ലഭിച്ചവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ വീഡിയോ അപ് ലോഡ് ചെയ്യുന്നതിനായി വീണ്ടും നിശ്ചിത ദിവസം കൂടി ലഭിക്കുന്നതാണ്.
മത്സര വീഡിയോകള്‍ പ്രാഥമികതലത്തില്‍ വിദഗ്ദ്ധസമിതി സ്ക്രീനിംഗ് നടത്തിയശേഷം ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഒരു ഇനത്തില്‍ നിന്നും 5 എന്‍ട്രികള്‍ വീതം അടുത്തതലത്തിലേക്ക് (ജില്ലാതലം) നല്കുന്നു. ആ തലത്തിലെ വിധിനിര്‍ണ്ണയത്തിനുശേഷം ജില്ലാതലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയവരുടെ പട്ടിക വെബ് സൈറ്റ് വഴി പ്രസിദ്ധീകരിക്കുന്നു. ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം നേടിയവര്‍ അവരുടെ മത്സര ഇനത്തിന്റെ വീഡിയോ സംസ്ഥാന മത്സരത്തിലേക്കായി ഒരു തവണ കൂടി അപ് ലോഡ് ചെയ്യേണ്ടതാണ്. ഏതെങ്കിലും കാരണവശാല്‍ വീഡിയോ അപ് ലോഡ് ചെയ്തിട്ടില്ലെങ്കില്‍ അവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതല്ല. അപ് ലോഡ് ചെയ്യുന്ന വീഡിയോകള്‍ സംസ്ഥാനതലത്തില്‍ വിധിനിര്‍ണ്ണയം നടത്തി വിജയികളെ തീരുമാനിക്കുന്നു. ജില്ലാ- സംസ്ഥാനതലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് പ്രൈസ്മണി, സര്‍ട്ടിഫിക്കറ്റ് എന്നിവ നല്കുന്നു. മത്സരഫലങ്ങള്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വെബ്സൈറ്റ്, കേരളോത്സവം വെബ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെയായിരിക്കും പ്രസിദ്ധീകരിക്കുക.
കേരളോത്സവം – 2019
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടിയാണ് കേരളോത്സവം. നഗരവാസികള്‍ക്കൊപ്പം തന്നെ ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്കും തങ്ങളുടെ കലാകായിക കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അവസരമൊരുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് ഇതിനുള്ളത്. കേരളോത്സവം പ്രാഥമിക തല മത്സരങ്ങള്‍ ഗ്രാമ/മുനിസിപ്പല്‍/കോര്പ്പറേഷന് തലത്തിലും രണ്ടാംഘട്ടം ബ്ലോക്ക് തലത്തിലും മൂന്നാംഘട്ടം ജില്ലാതലത്തിലും സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളില്‍ വിജയിച്ചവര്‍ സംസ്ഥാനതല കേരളോത്സവത്തില്‍ പങ്കെടുക്കുന്നു. സംസ്ഥാനതല മത്സരങ്ങളില്‍ 5000 ത്തോളം കലാ-കായിക പ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരയ്ക്കുന്നു. 2007 മുതല്‍ കേരളോത്സവത്തോടനുബന്ധിച്ച് കാര്‍ഷിക കലാമേളയും സംഘടിപ്പിച്ചു വരുന്നു. കേരളോത്സവത്തില്‍ 59 ഇനം കലാമത്സരങ്ങളും 43 ഇനം കായിക മത്സരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കലാമത്സരങ്ങളിലെ 18 ഇനങ്ങള്‍ മാത്രമാണ് ദേശീയ യുവോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന്, ബ്ലോക്ക്, ജില്ലാതലങ്ങളിലായി 5 ലക്ഷത്തില്‍ അധികം യുവ കലാ-കായിക പ്രതിഭകള്‍ കേരളോത്സവത്തില്‍ പങ്കെടുക്കുന്നു. കേരളോത്സവ വിജയികള്‍ക്ക് ട്രോഫി, സര്‍ട്ടിഫിക്കറ്റ്, പ്രൈസ്മണി എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാനപങ്ങള്‍ക്ക് കേരളോത്സവം സംഘടിപ്പിക്കുന്നതിന് ഗ്രാന്റും അനുവദിച്ചു വരുന്നു. ജില്ലാ പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റ് 5 ലക്ഷം രൂപയായും ബ്ലോക്ക്, കോര്പ്പറേഷന്, മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റ് ഒരു ലക്ഷം രൂപയായും ഗ്രാമപഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റ് 30,0000/- രൂപയായും ഉയര്‍ത്തും. കേരളോത്സവത്തില്‍ ക്ലബ്ബുകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രാഥമികതലം മുതല്‍ സംസ്ഥാനതലം വരെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ക്ലബ്ബുകള്‍ക്ക് ആകെ 10 ലക്ഷം രൂപയുടെ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തും. മത്സരങ്ങളോടൊപ്പം യുവാക്കളെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിന് പ്രോത്സാഹനവും പരിശീലനവും നല്കുന്നു. കേരളോത്സവ വിജയികളായ 30 വയസ്സിനു താഴെയുള്ള പ്രതിഭകള്‍ക്ക് പ്രതേ്യകം പരിശീലനം നല്കുന്ന പദ്ധതിയും നടപ്പിലാക്കും. കേരളോത്സവ മത്സരങ്ങളിലും കലാ മത്സരവും കായിക മത്സരവും രണ്ടായി സംഘടിപ്പിക്കും. കേരളോത്സവ കലണ്ടര്‍ വര്‍ഷാരംഭത്തില്‍ തന്നെ പ്രസിദ്ധീകരിക്കും.
ബോര്‍ഡില്‍ നിന്നും അനുവദിക്കുന്ന ഗ്രാന്റ് | തുക |
---|---|
ഗ്രാമ പഞ്ചായത്ത് | 20000/- രൂപ |
ബ്ലോക്ക് പഞ്ചായത്ത് | 60000/- രൂപ |
മുനിസിപ്പാലിറ്റി | 50000/- രൂപ |
കോര്പ്പറേഷന് | 50000/- രൂപ |
ജില്ലാ പഞ്ചായത്ത് | 300000/- രൂപ |
കേരളോത്സവം-2019 | സംഘാടനം |
ഗ്രാമ പഞ്ചായത്ത് തലം – | 2019 ഒക്ടോബര്‍ 30 നകം |
ബ്ലോക്ക് പഞ്ചായത്ത് തലം | 2019 നവംബര്‍ 15 നകം |
മുനിസിപ്പാലിറ്റി/കോര്പ്പറേഷന് തലം | 2019 നവംബര്‍ 15 നകം |
ജില്ലാ പഞ്ചായത്ത് തലം | 2019 നവംബര്‍ 30 നകം |
സംസ്ഥാന തലം | 2019 ഡിസംബര്‍ |
യൂത്ത് ക്ലബ്ബ് അവാര്‍ഡ് | തുക |
ബ്ലോക്ക് പഞ്ചായത്ത് തല യൂത്ത് ക്ലബ്ബ് അവാര്‍ഡ് | 50000/- രൂപ |
മുനിസിപ്പാലിറ്റി/കോര്പ്പറേഷന് തല യൂത്ത് ക്ലബ്ബ് അവാര്‍ഡ് | 50000/- രൂപ |
ജില്ലാ തല ക്ലബ്ബ് അവാര്‍ഡ് | ഒന്നാം സ്ഥാനം – 10000/-
രണ്ടാം സ്ഥാനം – 5000/- |
സംസ്ഥാന തല ക്ലബ്ബ് അവാര്‍ഡ് | ഒന്നാം സ്ഥാനം – 1,50,000/-
രണ്ടാം സ്ഥാനം – 75,000/- മൂന്നാം സ്ഥാനം – 50,000/- |