യൂത്ത്/യുവാക്ലബ്ബുകളിലെ യുവജനങ്ങളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രശസ്ത നാടന്‍പാട്ട് കലാകാരന് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം 2019 വര്‍ഷം മുതല്‍ “മണിനാദം” എന്ന പേരില്‍ കലാഭവന്‍മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടത്തിവരികയാണ്. ഈ വര്‍ഷവും കലാഭവന്‍ മണിയുടെ ജന്മനാടായ ചാലക്കുടിയില്‍ വച്ച് സംസ്ഥാനതല മത്സരം സംഘടിപ്പിക്കുകയാണ്. ഓഫ്ലൈനായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലകളിലെ മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിനെ സംസ്ഥാനമത്സരത്തില് പങ്കെടുക്കുന്നതിനായി തെരഞ്ഞെടുക്കുന്നു. ജില്ലാതല മത്സരങ്ങളില്‍ 1, 2, 3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000, 10,000, 5,000 രൂപ വീതം പ്രൈസ്മണിയായി നല്‍കും. സംസ്ഥാന മത്സരത്തില്‍ 1, 2, 3 സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 1 ലക്ഷം, 75,000, 50,000 രൂപ വീതം പ്രൈസ്മണിയായി നല്‍കും.
നിബന്ധനകള്‍ :-
* മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 10 ആയിരിക്കണം.
* മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 18 നും 40 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
* മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ടാണ്.
* മത്സരത്തിനായി തെരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ ഏത് പ്രാദേശിക ഭാഷയിലുമാകാം.
* പിന്നണിയില്‍ പ്രീ റിക്കോര്‍ഡഡ് മ്യൂസിക് അനുവദിക്കുന്നതല്ല.
* ഇതിനായി ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുന്ന മികച്ച പ്രതിഭകളെ ഉള്‍പ്പെടുത്തി
ടീമുകള്‍ രൂപീകരിക്കാവുന്നതാണ്.
* ടീമുകള്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്നത് അതാത് ജില്ലയുടെ പേരിലായിരിക്കണം.
* ജില്ലാ ടീമുകളുടെ മാനേജര്‍മാര്‍ അതാത് ജില്ലാ ഓഫീസര്‍മാര്‍ ആയിരിക്കണം.
* വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
മൂല്യനിര്‍ണ്ണയോപാധികള്‍ :-
ആകെ മാര്‍ക്ക് – 100
1. തനിമായാര്‍ന്ന അവതരണം.
2. താളം
3. ശ്രുതിലയവും, ശബ്ദഭംഗിയും
4. സാഹിത്യ തനിമ
5. വിഷയം, താളച്ചേര്ച്ച