കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന യുവസാഹിത്യ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ തങ്ങളുടെ രചനകള്‍ (കഥ, കവിത – മലയാളത്തില്‍) ജൂലൈ 10 ന് മുമ്പ് താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തിലോ തപാല്‍ മുഖേനയോ അയയ്ക്കേണ്ടതാണ്. സൃഷ്ടികര്‍ത്താവിന്റെ പേരും മേല്‍വിലാസവും സൃഷ്ടികളോടൊപ്പം രേഖപ്പെടുത്തേണ്ടതാണ്. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും മൗലികവുമായ രചനകള്‍ ഡി.റ്റി.പി ചെയ്ത്, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം) ബയോഡാറ്റ Whatsapp നമ്പര്‍ എന്നിവ സഹിതം നല്‍കേണ്ടതാണ്. കവിത 60 വരിയിലും കഥ 8 ഫുള്‍സ്കാപ്പ് പേജിലും കവിയരുത്.
രചനകള്‍ അയയ്ക്കേണ്ട വിലാസം
sahithyacamp1@gmail.com
തപാല്‍ വിലാസം:-
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,
സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍,
ദൂരദര്ശന് കേന്ദ്രത്തിന് സമീപം,
കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം-695043