സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ  നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ദേവികുളത്ത് പ്രവർത്തിക്കുന്ന ദേവികുളം ദേശീയ സാഹസിക അക്കാദമിക്ക് പുതിയ മന്ദിരം നിർമ്മിക്കുന്നു.അഡ്വഞ്ചർ ടൂറിസത്തിനും സാഹസിക പ്രവർത്തനങ്ങൾ ക്കും സഹായകരമായ ഒരു കേന്ദ്രം എന്ന നിലയിലാണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ശ്രദ്ധേയമായ ഒരു ഉദ്യമമായിരിക്കും ദേശീയ സാഹസിക അക്കാദമിയുടെ പുതിയ മന്ദിരം.ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയെ കൂടാതെ ഡോർമെട്രികൾ, ഇതര മുറികൾ, ലൈബ്രറി, ആംഫി തിയറ്റർ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ മന്ദിരം.
ദേവികുളം ദേശീയ സാഹസിക അക്കാദമിയുടെ നിർമ്മാണോദ്ഘാടനം മാർച്ച് 27-ാം തീയതി ബഹു. മത്സ്യബന്ധനം-സാംസ്‌കാരികം-യുവജനകാര്യവകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ നിർവ്വഹിക്കുന്നു.