സമൂഹത്തിലെ വിവിധ മേഖലകളില്‍ മാതൃകാപരമായി പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യുവജനങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സ്വാമി വിവേകാനന്ദന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണ് സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്കാരം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം (വനിത, പുരുഷന്‍), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കാണ് പുരസ്ക്കാരം നല്‍കുന്നത്. അതോടൊപ്പം സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന യൂത്ത് ക്ലബ്ബുകള്‍ക്കും യുവാ ക്ലബ്ബുകള്‍ക്കും മികച്ച അവളിടം ക്ലബ്ബുകള്‍ക്കും (യുവതി ക്ലബ്ബുകള്‍) പുരസ്ക്കാരം നല്‍കുന്നു.

അവാര്‍ഡിനര്‍ഹരാകുന്ന  വ്യക്തികള്‍ക്ക്   50,000   രൂപയും  പ്രശസ്തിപത്രവും   മൊമെന്‍റോയും നല്‍കുന്നു. ജില്ലയിലെ മികച്ച യൂത്ത് – യുവാ – അവളിടം ക്ലബ്ബുകള്‍ക്ക് 30,000 രൂപയും സംസ്ഥാനത്തെ മികച്ച യൂത്ത് – യുവാ – അവളിടം ക്ലബ്ബുകള്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മൊമെന്‍റോയും നല്‍കുന്നു.

സ്വാമിവിവേകാനന്ദൻയുവപ്രതിഭാപുരസ്കാരം – അവാര്‍ഡ്‌ ജേതാക്കള്‍