കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവ എഴുത്തുകാർക്കായി സംഘടിപ്പിച്ച തട്ടകം / വാക്കുമരം സാഹിത്യ ക്യാമ്പുകളിലെ അംഗങ്ങളുടെ കഥകളും കവിതകളും അടങ്ങുന്ന രചനാ സമാഹാരമായ ‘യുവാക്ഷരി’ പ്രകാശനം ചെയ്തു.ജൂലൈ 7 ഞായറാഴ്ച രാവിലെ 9.30ന് തൃശൂരിലെ കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ. ബിന്ദു ടീച്ചർ യുവാക്ഷരി പ്രകാശനം ചെയ്തു .
