1. യുവക്ലബ്ബുകള്‍

സംസ്ഥാനത്ത് സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ചെറുഗ്രാമങ്ങള്‍, പട്ടികജാതി-പ ട്ടികവര്‍ഗ്ഗ കോളനികള്‍, തീരദേശ മേഖലകള്‍, മലയോര പ്രദേശങ്ങള്‍ എന്നീ മേഖലകള്‍ക്ക് മുന്‍തൂക്കം നല്‍കി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നേരിട്ട് രൂപീകരിക്കുന്ന ക്ലബ്ബുകളാണ് യുവാക്ലബ്ബുകള്‍. 35 വയസ്സിന് താഴെയുളള യുവാക്കളാണ് യുവാക്ലബ്ബുകളുടെ ഭാരവാഹികള്‍. 2018-19 സാമ്പത്തികവര്‍ഷം കേരളത്തിലെ 14 ജില്ലകളിലായി 800 ഓളം യുവാക്ലബ്ബുകള്‍ ഇതിനോടൊകം രൂപീകരിച്ചുകഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും സംസ്ഥാനത്ത് വിവിധ ജില്ലകളിലായി യൂവാക്ലബ്ബുകള്‍ രൂപീകരിക്കുതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞു. ഇത്തരം ക്ലബ്ബുകള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് മൂന്ന് വര്‍ഷത്തേക്ക് അഫിലിയേഷന്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കും. യുവാക്ലബ്ബുകളുടെ പ്രാഥമിക സൗകര്യം മെച്ചപ്പെടുത്തുന്നതിനായി അവര്‍ക്ക് ധനസഹായം അനുവദിക്കും. യുവതീ യുവാക്കളുടെ ശാക്തീകരണം മുന്‍നിര്‍ത്തി ഓരോ പ്രദേശത്തിന്റെയും സാധ്യതക്കനുസരിച്ച് യുവാക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ കലാ – കായിക മത്സരങ്ങള്‍, ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, മത്സരപരീക്ഷാ പരിശീലന പരിപാടികള്‍, ആരോഗ്യസംരക്ഷണ ക്യാമ്പയിനുകള്‍, പാരിസ്ഥിതിക പ്രവര്‍ത്തനങ്ങള്‍, തൊഴില്‍ പരിശീലനങ്ങള്‍, സാംസ്‌ക്കാരിക കൂട്ടായ്മകള്‍, ഗോത്രകലകളുടെയും പാരമ്പര്യ കലകളുടെയും പ്രോത്സാഹനം, കലാ-കായിക അക്കാഡമിക് പ്രതിഭകള്‍ക്ക് അനുമോദനങ്ങള്‍, സംസ്ഥാനാടിസ്ഥാനത്തില്‍ യുവാക്ലബ്ബുകളുടെ സംഗംമം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് യുവാക്ലബ്ബുകള്‍ മുഖേന നടപ്പിലാക്കാന്‍ ഉദ്ദശിക്കുന്നത്. യുവാക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ബാലവേദികള്‍ രൂപീകരിക്കുകയും കുട്ടികളുടെ വ്യക്തിത്വവികസനവും പുരോഗതിയും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യും.

2. യൂത്ത് കേരള എക്സ്പ്രസ് രണ്ടാംഘട്ടം

യൂത്ത് ക്ലബ്ബുകള്‍ നടത്തുന്ന ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് യൂത്ത് കേരള എക്സ്പ്രസ്. 2018-19 സാമ്പത്തിക വര്‍ഷം ഈ പദ്ധതി നടപ്പിലാക്കുകയും 100 ഓളം യൂത്ത് ക്ലബ്ബുകള്‍ ഈ പദ്ധതിയില്‍ ഗുണഭോക്താക്കളാകുകയും ചെയ്തിട്ടുണ്ട്. യൂത്ത് കേരള എക്സ്പ്രസ് വഴി നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ ജനോപകാരപ്രദമാക്കുവാനും യൂത്ത് ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരുവാനും ഈ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം നടപ്പിലാക്കേണ്ടതുണ്ട്.

3. യുവ കായികവികസന പദ്ധതി

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകള്‍ സംസ്ഥാനത്തുടനീളമുണ്ട്. ക്ലബ്ബുകളിലൂടെ യുവജനങ്ങളുടെ കായികക്ഷമത മെച്ചപ്പെടുത്തുതിന് ഉദ്ദേശിച്ചിട്ടുള്ളതാണ് പ്രസ്തുത പദ്ധതി. ഫുട്ബോള്‍, വോളീബോള്‍, കബഡി, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളില്‍ ടീമുകള്‍ രൂപീകരിക്കുകയും പരിശീലനം നല്‍കുകയും ചെയ്യുക എതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ ക്ലബ്ബുകള്‍ക്ക് ആവശ്യമായ കായിക ഉപകരണങ്ങള്‍ വാങ്ങി നല്‍കു ന്നതിന് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.

4. യൂത്ത് ക്ലബ്ബുകള്‍ക്കുള്ള വിവിധ പദ്ധതികള്‍

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകള്‍ സംസ്ഥാനത്തകമാനം വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിവരുന്നുണ്ട്. വിവിധ യൂത്ത് ക്ലബ്ബുകളില്‍ നിന്നും വരുന്ന പദ്ധതികള്‍ പരിശോധിച്ച് പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്നതും സാമൂഹ്യനന്മ ഉദ്ദേശിച്ചി ട്ടുള്ളതുമായ നൂതനമായ പദ്ധതികള്‍ നടപ്പാക്കുന്ന ക്ലബ്ബുകള്‍ക്ക് ധനസഹായം നല്‍കുന്നു.