കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിലേയ്ക്ക് മോട്ടോര്‍ വാഹനങ്ങള്‍ വാടകയ്ക്കെടുക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്.

 കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന് വാഹന ഉടമകളില്‍ നിന്ന് പ്രതിമാസ വാടക അടിസ്ഥാനത്തില്‍ മാരുതി എര്‍ട്ടിഗ/മാരുതി സ്വിഫ്റ്റ് ഡിസൈര്‍/ഹോണ്ട അമേസ്/ടാറ്റ ഇന്‍ഡിഗോ എന്നിവയുടെ എ.സി. കാര്‍ ആവശ്യമാണ്. വാഹന ഉടമകളുടെ മുദ്രവച്ച ക്വട്ടേഷന്‍ ഒരു കവറില്‍ നിശ്ചിത പ്രൊഫോര്‍മയില്‍ താഴെപ്പറയുന്ന മേല്‍വിലാസത്തില്‍ 19-08-2022 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്. കവറില്‍
വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ദര്‍ഘാസ്എന്ന് നിശ്ചയമായും രേഖപ്പെടുത്തേണ്ടതാണ്.

ദര്‍ഘാസ് തുറക്കുന്ന തീയതി 20-08-2022 ന് ഉച്ചയ്ക്ക് 12 മണി.

വിലാസ0
മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,
സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്‍റര്‍,
ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം,
കുടപ്പനക്കുന്ന്-695043, ഫോണ്‍: 0471-2733777, 2733602.

 

Download Tender Notice Click Here