2021-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ
പുരസ്ക്കാരത്തിനുള്ള നോമിനേഷനും മികച്ച യുവജന
ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനുള്ള അപേക്ഷയും ക്ഷണിക്കുന്നു.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2021 -ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്കാരത്തിന് നിശ്ചിതഫോറത്തില്‍ നോമിനേഷന്‍ ക്ഷണിക്കുന്നു.
വ്യക്തിഗത പുരസ്ക്കാരത്തിനായി അതത് മേഖലകളിലെ 18-നും 40-നും മദ്ധ്യേപ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്‍റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷന്‍), സംരംഭകത്വം, കൃഷി,
ഫോട്ടോഗ്രാഫി എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 10 പേര്‍ക്കാണ് പുരസ്ക്കാരങ്ങള്‍ നല്‍കുന്നത്. പുരസ്ക്കാരത്തിനായി സ്വയം അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാള്‍ക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പുരസ്ക്കാരത്തിന് അര്‍ഹരാകുന്നവര്‍ക്ക് 50,000/-രൂപയും പ്രശസ്തി പത്രവും നല്‍കുന്നു.

കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവാ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓരോ ജില്ലാതലത്തില്‍ നിന്നും തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000/-രൂപയും പ്രശസ്തി പത്രവും പുരസ്കാരവും നല്‍കുന്നു. ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000/- രൂപയും, പ്രശസ്തി പത്രവും, പുരസ്കാരവും നല്‍കുന്നതാണ്.

അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി 2022 ആഗസ്റ്റ് 15. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷ ഫോറവും അതാത് ജില്ലാ യുവജന കേന്ദ്രങ്ങളിലും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്‍റെ വെബ് സൈറ്റിലും ലഭ്യമാണ്

Last Date for Receiving Application : 15/08/2022

Download MARGANIRDESHANGAL
Download APPLICATION FORM – YUVA CLUB
Download APPLICATION FORM – YOUTH CLUB
Download APPLICATION FORM – AVALIDAM CLUB
Download APPLICATION FORM – SPORTS
Download APPLICATION FORM – SOCIAL ACTIVITY
Download APPLICATION FORM – PHOTOGRAPHY
Download APPLICATION FORM – MEDIA
Download APPLICATION FORM -LITERATURE
Download APPLICATION FORM -ENTREPRENEUR
Download APPLICATION FORM -ARTS
Download APPLICATION FORM -AGRICULTURE