അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഊന്നല്‍ നല്കികൊണ്ടും ഈ സമൂഹത്തില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്കെതിരെ അവബോധമുളവാക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധങ്ങളായ പരിപാടികളാണ് യൂത്ത് കോണ്‍കോഡ് 2018 ന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കായിട്ടുളളത്. കേരള നിയമസഭാ സെക്രട്ടറിയറ്റ്, സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ യൂത്ത് ക്ലബ്ബുകള്‍ എിവരുടെ സഹകരണത്തോടെയാണ് പ്രസ്തുത പരിപാടികള്‍ നടപ്പിലാക്കായിട്ടുളളത്
യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി ‘തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെയുളള വിവിധ ജില്ലകളില്‍ കല സാഹിത്യ രംഗത്തെ പ്രമുഖരടങ്ങുന്ന സംഘങ്ങള്‍ കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുകയൂം യൂത്ത് ക്ലബ്ബുകളെ അതില്‍ പങ്കാളികളാക്കുകയും ചെയ്തു. കൂടാതെ സാഹിത്യ, മാധ്യമ സാംസ്കാരിക കൂട്ടായ്മകള്‍, യൂത്ത് പാര്ലമെന്റുകള്, കലാ പ്രദര്‍ശനങ്ങള്‍, സൈക്കിള്‍ റാലി എിങ്ങനെ വൈവിധ്യമുളള പരിപാടികളും യൂത്ത് കോണ്‍കോഡിന്റെ ഭാഗമായി സംഘടിപ്പിച്ചു.