ചരിത്രത്തിലെ സമാനതകളില്ലാത്ത ഏറ്റവും വലിയ പ്രളയത്തിന് നമ്മുടെ സംസ്ഥാനം 2018 -ല്‍ സാക്ഷ്യം വഹിച്ചു. ആ അവസരത്തില്‍ കേരളത്തിലെ യുവജനങ്ങള്‍, സ ന്നദ്ധ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍, യൂത്ത് ക്ലബ്ബുകള്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, ഭരണകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ജീവന്‍ പണയം വച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതെ വലിയ ഒരു ദുരന്തത്തില്‍ നിന്ന് നമുക്ക് കരകയറാന്‍ കഴിഞ്ഞത്. ഈ പ്രവര്‍ത്തനങ്ങളില്‍ സന്നദ്ധതല്‍പ്പരരായ ഒരുകൂട്ടം യുവജനങ്ങളുടെ സാന്നിദ്ധ്യം എടുത്തുപറയേണ്ടതാണ്.

ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ നേരിടാന്‍ സജ്ജമായ യുവജനപങ്കാളിത്തത്തോടെയുള്ള വേളന്റിയര്‍മാരെ തയ്യാറാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സന്നദ്ധതയും കഴിവുമുള്ള 18 നും 25 വയസ്സിനും ഇടയില്‍ പ്രായമായ 1000 യുവജനങ്ങളെ തെരഞ്ഞെടുത്ത് വോളന്റിയര്‍മാരാക്കും. ഇങ്ങനെ തെരഞ്ഞെടുക്കുന്നവരില്‍ നിന്ന് ശാരീരികക്ഷമതയും അര്‍പ്പണബോധവുമുള്ള 100 യുവജനങ്ങള്‍ക്ക് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും രക്ഷാ പ്രവര്‍ത്തനങ്ങളിലും പരിശീലനം നല്‍കുകയും ആവശ്യമായ രക്ഷാപ്രവര്‍ത്തന സാമഗ്രികള്‍ വാങ്ങി നല്‍കുകയും ചെയ്യും. കൂടാതെ, കൗണ്‍സിലിംഗ്, സാങ്കേതിക വൈദഗ്ദ്ധ്യം, സര്‍വ്വേ തുടങ്ങിയ വിവിധ മേഖലകളിലായി ടീമുകളെ ഈ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും.

1. സംരംഭകത്വവും തൊഴില്‍പരിശീലനവും

യുവജനങ്ങള്‍ തൊഴിലന്വേഷകരാകാന്‍ പാടില്ല തൊഴില്‍ ദാതാക്കളാകണം എന്ന കാഴ്ചപ്പടോടെ യുവജനങ്ങളുടെ സംരംഭകത്വശേഷിയെ പരമാവധി ചൂഷണം ചെയ്ത് സമ്പദ്വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഒരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തുക എതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ ഉദ്ദേശ്യത്തിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളും വിവിധ പദ്ധതികള്‍ ഇപ്പോള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. കൃഷി, മൃഗസരക്ഷണം, ഭക്ഷ്യം, വ്യവസായം, ഐ.റ്റി തുടങ്ങിയ വകുപ്പുകള്‍ വിവിധ പദ്ധതികള്‍ ഇതിനായി ആവിഷ്‌കരിച്ചി ട്ടുണ്ട്. ഈ സര്‍ക്കാര്‍ പദ്ധതികളുടെ സേവനം സംരംഭരാകാന്‍ താല്പര്യമുള്ള യുവജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലവും സഹായവും നല്‍കുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

പച്ചക്കറി, കൃഷി, മത്സ്യകൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ താല്പ്പര്യമുള്ള യുവസംരംഭകരെ കണ്ടെത്തി അവര്‍ക്ക് മികച്ച രീതിയില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹായങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെ പരിശീലനവും ധനസഹായവും നല്‍കും. ഇതിനായി യൂത്ത് സര്‍വ്വേ സംഘടിപ്പിക്കും. സംരംഭങ്ങള്‍ ആരംഭിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അവാര്‍ഡ് നല്‍കുകയും യുവജനങ്ങള്‍ തുടങ്ങുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബോര്‍ഡ് ധനസഹായം നല്‍കും. കൂടാതെ മികച്ച സംരംഭകരെ സംഘടിപ്പിച്ച് സംരംഭകര്‍ക്കായുള്ള ശില്പശാലകള്‍ സംഘടിപ്പിക്കും.

വിവിധ മേഖലയിലുള്ള യുവജനങ്ങള്‍ക്കായി വ്യത്യസ്തങ്ങളായ തൊഴില്‍ പരിശീലനങ്ങള്‍ സംഘടിപ്പിക്കും. ഇതിലൂടെ സ്വയംതൊഴില്‍ കണ്ടെത്തി യുവജനങ്ങള്‍ക്ക് സ്വയംപര്യാപ്തമാകുതിനുള്ള അവസരമൊരുക്കും.

2. സര്‍വ്വീസ് പരിശീലന പദ്ധതി

സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് സിവില്‍ സര്‍വ്വീസ് രംഗത്ത് എത്തിപ്പെടുന്നതിനായി ഈ മേഖലയിലെ പരീക്ഷകളിലും അഭിമുഖങ്ങളിലും ഉന്നതവിജയം കരസ്ഥമാക്കു ന്നതിന് ഉപയുക്തമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് അവര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവര്‍, വനിതകള്‍ എന്നിവര്‍ക്ക് ഈ പദ്ധതയില്‍ മുന്‍ഗണന നല്‍കും.

3 വെബ് സൈറ്റ്  നവീകരണവും കമ്പ്യൂട്ടര്‍വല്‍ക്കരണവും

വിവരനിയമനത്തിനായി ജനങ്ങള്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന മാധ്യമം വെബ്സൈറ്റുകളാണ്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വെബ്സൈറ്റ് ഇപ്പോള്‍ നിലവിലുണ്ട്. പ്രോജക്ടുകള്‍ അവയുടെ പ്രവര്‍ത്തന പുരോഗതി എന്നിവ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതും യുവജനങ്ങളെ സ്വാധീനിക്കുന്ന വിവിധ വിഷയങ്ങള്‍ പൊതു ചര്‍ച്ചയ്ക്ക് വേദിയാക്കുന്ന വിധത്തിലായിരിക്കും വെബ്സൈറ്റ് രൂപകല്പന ചെയ്യുന്നത്. ഈ വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ അഫിലിയേഷന്‍, ഓണ്‍ലൈന്‍ വിവരനിയമം ഉള്‍പ്പെടെയുള്ളവ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതാണ്. യുവജനക്ഷേമ ബോര്‍ഡ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വിവര വിനിമയത്തിനായി നവ മാധ്യമങ്ങളായ ഫെയ്സ് ബുക്ക്, ട്വിറ്റര്‍, യൂട്യൂബ്, വാട്സപ് എിവയെ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ്. ഓഫീസിന്റെ പ്രവര്‍ത്തനം നവീകരിക്കുന്നതിന്റെ ഭാഗമായി ഇ-ഗവേണന്‍സും ഇതിന്റെ ഭാഗമായി ഉള്‍പ്പെടുത്തുന്നതാണ്. ജില്ലാ ഓഫീസുകളുടെ പ്രവര്‍ത്തനം ഇ-ഗവെണന്‍സുമായി ബന്ധിപ്പിക്കുന്നു. കൂടാതെ യുവജനക്ഷേമ ബോര്‍ഡിന്റെ ഹെഡ് ഓഫീസ്, 14 ജില്ലാ ഓഫീസുകള്‍, രണ്ട് അഡ്വഞ്ചര്‍ അക്കാഡമികള്‍ എിവിടങ്ങളിലെ കമ്പ്യൂട്ടര്‍ ശ്രൃംഖല നവീകരിക്കേണ്ടതുമുണ്ട്.