1. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
സാഹസിക ടൂറിസത്തിന്റെ സാധ്യതയെ പരമാവധി ഉപയോഗിക്കുവാന്‍ ഈ അവസരത്തില്‍ ബോര്‍ഡിന് സാധിക്കുന്നതാണ്. പരിശീലനത്തിനും ഭക്ഷണത്തിനും താമസത്തിനും ഉള്‍പ്പെടെയുള്ള സൗകര്യമാണ് ഇതില്‍ പ്രധാനം. ഭാവിയില്‍ വര്‍ദ്ധിച്ച സാമ്പത്തികനേട്ടം ഉണ്ടാക്കുവാന്‍ സാധ്യതയുള്ള ഒരു ബൃഹത് പദ്ധതി ദേവികുളം കേന്ദ്രമായി സംഘടിപ്പിക്കുന്നതാണ്. ആഭ്യന്തര-വിദേശ-വിനോദ സഞ്ചാരികളെയും സാഹസികത ഇഷ്ടപ്പെടുന്ന യുവജനങ്ങളെയും ലക്ഷ്യമാക്കി ഉയര്‍ന്ന നിലവാരമുള്ള വിനോദസഞ്ചാര സേവനത്തിനും സാഹസിക പരിശീലനത്തിനും അനുയോജ്യമായ ഒരു കെട്ടിടം ഇതിനായി നിര്‍മ്മിക്കേണ്ടതുണ്ട്. യുവജനക്ഷേമ ബോര്‍ഡിന്റെ ശ്രദ്ധേയമായ ഒരു ഉദ്യമമായിരിക്കും ദേശീയ സാഹസിക അക്കാഡമിയുടെ കെട്ടിടം. കെട്ടിടം യാഥാര്‍ത്ഥ്യമായാല്‍ ഉത്തരേന്ത്യയില്‍ സജീവമായിട്ടുള്ള സാഹസിക കോഴ്സുകള്‍ സംഘടിപ്പിക്കുന്നതിനും സംസ്ഥാനത്തെ നിരവധി യുവജനങ്ങള്‍ക്ക് ഉദ്യോഗത്തിനുമുള്ള അവസരവും ലഭ്യമാകുന്നത്. കേരളത്തില്‍ നാമമാത്രമായിട്ടുള്ള സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്ലപ്രചാരം ലഭിക്കുവാനും ദേശീയ-അന്തര്‍ദേശീയ ശ്രദ്ധേയമാക്കുന്നതിനും ഈ സംരംഭത്തില്‍കൂടി സാധിക്കും. കെട്ടിടത്തില്‍ ഓഫീസ് -പരിശീലന-കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയെ കൂടാതെ ഡോര്‍മെട്രികള്‍, ഇതര മുറികള്‍, പാചകകേന്ദ്രം, വ്യായമത്തിനുള്ള സ്ഥലം, ലൈബ്രറി, വാനനിരീക്ഷണ കേന്ദ്രം എന്നിവയും ഉള്‍പ്പെടുത്തുന്നതാണ്. മെച്ചപ്പെട്ട താമസസൗകര്യം മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ഏറെ പ്രയോജനകരമായിരിക്കും.
2. സാഹസിക പ്രവര്‍ത്തനങ്ങള്‍
യുവാക്കളില്‍ സാഹസികത വളര്‍ത്തുക, സാഹസിക കര്‍മ്മശേഷി ജനന്മയ്ക്ക് വിനിയോഗിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളത്ത് ദേശീയ സാഹസിക അക്കാഡമി, കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് ദേശീയ സാഹസിക അക്കാഡമി ഉപ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. യുവാക്കളില്‍ സാഹസികത വളര്‍ത്തുക, സാഹസിക കര്‍മ്മശേഷി ജനനന്മയ്ക്ക് വിനിയോഗിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സാഹസിക അക്കാഡമികള്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ഷം തോറും യുവാക്കള്‍ക്കായി പാരാസെയിലിംഗ്, പാരാഗ്ലൈഡിംഗ്, മസൂറി ട്രക്കിംഗ്, ഫ്രീ ഹാന്റ് ക്ലൈബിംഗ്, റോക്ക് ക്ലൈബിംഗ്, ബാക്ക്വേര്‍ഡ് റാപ്പല്ലിംഗ്, റിവര്‍ ക്രോസിംഗ്, തുടങ്ങിയ സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ അക്കാഡമികളില്‍ സംഘടിപ്പിച്ചു വരുന്നു.
3. മേല്‍നോട്ടവും നിര്‍വ്വഹണവും
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം നാഷണല്‍ അഡ്വഞ്ചര്‍ അക്കാഡമിയുടെയും മുഴുപ്പിലങ്ങാട് സാഹസിക അക്കാഡമി ഉപകേന്ദ്രത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനും മേല്‍നോട്ടം വഹിക്കുന്നതിനും സാഹസിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയ്യാറാക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നതിനായി ഒരു മാനേജ്മെന്റ് കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്.