1. യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഓണറേറിയം

കേരളസംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലങ്ങളിലും പ്രാദേശികതലങ്ങളിലും സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ തലങ്ങളിലും ജില്ലാതലത്തിലും ഓരോ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യൂത്ത് ക്ലബ്ബുകളെ സംഘടിപ്പിച്ച് സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സാമൂഹ്യ നന്മയ്ക്കുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, കേരളോത്സവ പരിപാടികളില്‍ യുവജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി പരിശ്രമിക്കുക, ഗ്രാമസഭകളില്‍ യുവജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുക, ലേബര്‍ ബാങ്ക് ഉള്‍പ്പെടെയുള്ള വിവിധ തൊഴില്‍ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക, യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ താഴെത്തട്ടില്‍ എത്തിക്കുക എന്നിവയാണ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാരുടെ പ്രധാന ഉത്തരവാദിത്തങ്ങള്‍. പ്രതിമാസ ഓണറേറിയം വ്യവസ്ഥയിലാണ് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.

2.യൂത്ത് സെന്ററുകളും യൂത്ത് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ശാക്തീകരണവും

യുവജനക്ഷേമ ബോര്‍ഡ് ആസൂത്രണം ചെയ്യുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിന് യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ജില്ലാ-സംസ്ഥാന തലത്തില്‍ വിദഗ്ധ പരിശീലനം നല്‍കുന്നതായിരിക്കും. യുവജന വികസന സമീപന തന്ത്രങ്ങള്‍, കാഴ്ച്ചപ്പാടുകള്‍, മാതൃകകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരിശീലനമായിരിക്കും നല്‍കുന്നത്.