ഇന്ത്യയിലെ ആദ്യത്തെ വനിതാ കളരിപ്പയറ്റ്‌ സംഘത്തിന്‍റെ ഉദ്‌ഘാടനവും കളരിപ്പയറ്റ്‌ പ്രദര്‍ശനവും 2018 മെയ്‌ 24 ന്‌

വൈകുന്നേരം  4 മണിക്ക്‌  പൂജപ്പുര മണ്‌ഡപത്തില്‍  വച്ച്‌ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും മാരുതി  മര്‍മ്മ

ചികിത്സ  ആന്റ്‌ കളരി സംഘവും സംയുക്തമായി സംഘടിപ്പിച്ചു.  ബഹു: ദേവസ്വം - സഹകരണ  വകുപ്പ്‌  മന്ത്രി   ശ്രീ

. കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങ്‌ ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍

ശ്രീ.  പി.  ബിജു  മുഖ്യാതിഥി ആയ  പരിപാടിയില്‍ , കേരള  സംസ്ഥാന  യുവ  ജനക്ഷേമ ബോര്‍ഡ്‌  മെമ്പര്‍  സെക്രട്ടറി  ശ്രീ

. ആര്‍.എസ്‌. കണ്ണന്‍, കുമാരി  ചിന്താ ജെറോം, ശ്രീ. ഐ. സാജു, ശ്രീ. പി. തങ്കപ്പന്‍ ആശാന്‍,  ശ്രീ. വി. ശിവന്‍കുട്ടി, ആര്‍.പി

. ശിവജി, വി. ഗോപകുമാര്‍, ശ്രീമതി.  വിജയലക്ഷ്‌മി, വി. സുന്ദര്‍, നിധിന്‍ എസ്‌.എസ്‌, കളരിപ്പയറ്റ്‌ ജില്ലാ

അസോസിയേഷന്‍ സെക്രട്ടറി ജയകുമാര്‍ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.കേരളത്തിലെയും

അന്യസംസ്ഥാനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട്‌ 20 യുവതികള്‍  കളരിപ്പയറ്റ്‌ പ്രദര്‍ശനത്തില്‍ പങ്കെടുത്തു.