യുവജനങ്ങള്‍ക്കിടയില്‍ സാഹസിക കായിക വിനോദങ്ങളുടെ പ്രധാന്യം പ്രചരിപ്പിക്കുക,
അവരുടെ കായികവും മാനസികവുമായ ആര്യോഗ്യം നിലനിര്‍ത്തുന്നതിന്‌ സാഹസിക കായിക വിനോദങ്ങള്‍ ഉപയോഗപ്പെടുത്തുക,
സാഹസിക ടൂറിസം ഉള്‍പ്പടെയുളള മേഖലകളില്‍ യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യലക്ഷ്യങ്ങളോടുകൂടി
ഇടുക്കി ജില്ലയിലെ ദേവികുളത്ത്‌ 1998 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സാഹസിക അക്കാഡമി ദേശീയ നിലവാരത്തിലേക്ക്‌ ഉയര്‍ത്തുന്നതിനായി
അത്യാധുനിക സൗകര്യങ്ങളോടുകൂടി 34000 സ്‌ക്വ.ഫീറ്റിലുള്ള മൂന്ന്‌നില മന്ദിരം മൂന്ന്‌ ഘട്ടങ്ങളിലായി നിര്‍മ്മിക്കുകയാണ്‌.
സാഹസിക അക്കാഡമി മന്ദിരത്തിന്റെ നിര്‍മ്മാണ ഉദ്‌ഘാടനം 2020 ജൂലൈ 1-ന്‌ ‌ കോവിഡ്‌ മാനദണ്‌ഡങ്ങള്‍ പാലിച്ചുകൊണ്ട്
ബഹു.വ്യവസായ-കായിക-യുവജനകാര്യവകുപ്പ്‌ മന്ത്രി ശ്രീ.ഇ.പി. ജയരാജൻ നിർവ്വഹിച്ചു.