Directors

chair

Shri.E.P.Jayarajan Chairman

team2

Shri.P.Biju Vice Chairman

NFFK

പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടെ ചെറുത്തുനില്പ്പിന്റേയും പോരാട്ടത്തിന്റെയും ചരിത്രം പറയുന്ന നാടോടികലകള് പുതുതലമുറയെ പരിചയപ്പെടുത്തുക എന്ന ചരിത്രപരമായ ദൗത്യമാണ് നാടോടി കലാസംഗമങ്ങളിലൂടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ് ലക്ഷ്യം വയ്ക്കുന്നത്. 2018 ഫെബ്രുവരി 15,16,17,18 തീയതികളില് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിലായിരുന്നു നാഷണല് ഫോക് ഫെസ്റ്റിവല് ഓഫ് കേരള സംഘടിപ്പിച്ചത്. കേരളത്തിന്റെ സായാഹ്നങ്ങളെ ഉത്സവഭരിത മാക്കിയിരുന്ന പഴയകാല കലാരൂപങ്ങള് പുതുതലമുറയ്ക്കു മുന്നില് ദൃശ്യവല്ക്കരിച്ചത് നവ്യാനുഭവമായി. ഗ്രാച്ചന്ത, ചായക്കട സംസാരം, സൈക്കിള് യജ്ഞം തുടങ്ങി യവയിലൂടെ നമ്മുടെ കേരളത്തിന്റെ തനത് ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിച്ചത് നാടോടി കലാസംഗമത്തിന്റെ മാറ്റ് കൂട്ടി. നാടോടി കലാസംഗമത്തിന്റെ വരവറിയിച്ച് പ്രചരണാര്ത്ഥം പൂതംകളിയോടെയാണ് ആരംഭിച്ചത്. പ്രശസ്ത കവിയത്രി സുഗതകുമാരിയുടെ വീട്ടില് നിന്നാണ് പൂതംകളി ആരംഭിച്ചത്. ഫെബ്രവരി 15 ന് വൈകുന്നേരം നിശാഗന്ധിയില് ഗ്രാമചന്തയ്ക്ക് യുവജനക്ഷേമ ബോര്ഡ് വൈസ് ചെയര്മാന് പി.ബിജു തുടക്കം കുറിച്ചു. തുടര്ന്ന് കീഴ്പ്പറമ്പ് വെള്ളരിപ്പാടം തീയേറ്റേഴ്സ് വെള്ളരിനാടകം അവതരിപ്പിച്ചു. തലസ്ഥാനത്തെ കലാപ്രേമികള് തിങ്ങിനിറഞ്ഞ സദസ്സില് മേളയുടെ ഔപചാരികമായ ഉദ്ഘാടനം ഫെബ്രുവരി 16 ന് നിശാഗന്ധി ആഡിറ്റോറിയത്തില് ബഹു.വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ.എ.സി മൊയ്തീന് നിര്വ്വഹിച്ചു. തുടര്ന്ന് ഫോക്ലോര് അക്കാഡമി ചെയര്മാന് ശ്രീ. സി.ജെ കുട്ടപ്പനും, പിന്നണി ഗായകന് ശ്രീ. ജാസി ഗിഫ്റ്റും ചേര്ന്ന് പ്രപഞ്ചോല്പ്പത്തിയെപ്പറ്റിയുള്ള സംഗീത നടന ആവി ഷ്ക്കാരമായ രെയ്യരയ്യം സദസ്സിനെ കൈയ്യിലെടുത്ത് ചടുലതയും, ദൃശ്യഭംഗിയും ആവിഷ്ക്കാരവും കൊണ്ട് മികച്ച പ്രകടനമാണ് കലാകാരന്മാര് നടത്തിയത്. തൃശ്ശൂര് രാഗദീപം മുണ്ടത്തിക്കോടിന്റെ ബാന്റും ആഘോഷങ്ങള്ക്ക് മാറ്റ്കൂട്ടി. നാടോടി കലാസംഗമത്തിന്റെ മുഖ്യ ആകര്ഷകങ്ങളിലൊന്നായിരുന്നു Musical Diamond of Rajasthan എന്നറിയപ്പെടുന്ന മമെഖാന് രാജസ്ഥാന് നാടോടിസംഗീതവും, സൂഫി സംഗീതവും സംയോജിപ്പിച്ചുകൊണ്ടാണ് നമുക്ക് മുന്നിലെത്തിയത്. തുടര്ന്ന് ആസാമിന്റെ പ്രശസ്ത നൃത്തരൂപമായ ബിഹു, മിസോറാമിന്റെ കാര്ഷിക സംസ്ക്കാരത്തി ന്റെ തനിമ കാട്ടുന്ന വിവിധ നൃത്തരൂപങ്ങള്, മഹാരാഷ്ട്ര, ഒറീസ്സ, ത്രിപുര, സിക്കിം, നാഗാലാന്റ് തുടങ്ങി വടക്കകുകിഴക്കന് സംസ്ഥാനങ്ങളുടെ നാടോടി ഗോത്ര പരസ്യത്തിന്റെ നേര്ക്കാഴ്ചകളായ വിവിധ നൃത്തങ്ങള്കൊണ്ട് സമ്പന്നമായിരുന്നു ഇത്തവണ മേള.

 

Download Program Schedule

 

 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image

YOUTH CONCORD

അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്ക്കാരസ്വാതന്ത്ര്യത്തിനും ഊന്നല് നല്കികൊണ്ടും ഇന്ന് സമൂഹത്തില് വളര്ന്നു വരുന്ന അസഹിഷ്ണുതയ്ക്കതിരെ അവബോധമുളവാക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഒരു വര്ഷം നീണ്ടുനില്ക്കുന്ന വിവിധങ്ങളായ പരിപാടികളാണ് യൂത്ത് കോണ്കോഡ് 2018 ന്റെ ഭാഗമായി കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ് നടപ്പിലാക്കാന് ഉദ്ദേശിക്കുന്നത്. കേരള നിയമസഭാ സെക്രട്ടേറിയറ്റ്, സര്ക്കാര് അര്ദ്ധ സര്ക്കാര് സ്ഥാപനങ്ങള് യൂത്ത് ക്ലബ്ബുകള് എന്നിവരുടെ സഹകരണത്തോടെയാണ് പ്രസ്തുത പരിപാടികള് നടപ്പിലാക്കുന്നു.ബോധവല്ക്കരണ പരിപാടികള്, സെമിനാറുകള്, വര്ക്ക്ഷോപ്പുകള്, യുവസാഹിത്യ ക്യാമ്പ്,ഷോര്ട്ട് ഫിലിം ഫെസ്റ്റിവല്, അഭിനയ കളരി, കലാ സാംസ്കാരിക കൂട്ടായ്മകള്, മാധ്യമക്യാമ്പ്, യൂത്ത് ഡവലപ്പ്മെന്റ് പ്രോജക്ട,് ജില്ലാ യൂത്ത് സെന്ററുകളുടെ കീഴിലുളള പ്രവര്ത്തനങ്ങള് തുടങ്ങിയ പദ്ധതികളാണ് യൂത്ത് കോണ്കോഡിന്റെ ഭാഗമായി നടപ്പിലാക്കുന്നത്. യൂത്ത് കോണ്കോഡിന്റെ ഭാഗമായി തിരുവനന്തപുരം മുതല് കാസര്ഗോഡു വരെയുളള വീഥികളില് കല സാഹിത്യ രംഗത്തെ പ്രമുഖരടങ്ങുന്ന സംഘങ്ങള് കലാ സാംസ്കാരിക പരിപാടികള് അവതരിപ്പിക്കുകയൂം യൂത്ത് ക്ലബ്ബുകളെ അതില് പങ്കാളികളാക്കുകയും ചെയ്യും. കൂടാതെ സാഹിത്യ, മാധ്യമ സാംസ്കാരിക കൂട്ടായ്മകള്, സെമിനാറുകള്, നാടകങ്ങള്, യൂത്ത് പാര്ലമെന്റുകള്, കലാ പ്രദര്ശനങ്ങള്, സൈക്കിള് റാലി എന്നിങ്ങനെ വൈവിധ്യമുളള പരിപാടികളിലൂടെ അഭിപ്രായ- ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ സന്ദേശം കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുകയാണ് ലക്ഷ്യം
 • Image
 • Image
 • Image
 • Image
 • Image

Keralolsavam

2017 ഡിസംബര് 21 മുതല് 24 വരെ സംസ്ഥാനതല കേരളോത്സവത്തിന്റെ കലാമത്സരങ്ങള് പാലക്കാട് ജില്ലയില് വെച്ച് നടക്കുകയുണ്ടായി. ഡിസംബര് 21-ന് വൈകുന്നേരം 4.00 മണിക്ക് സാംസ്കാരിക ഘോഷയാത്രയോടെയാണ് കേരളോത്സവത്തിന് തുടക്കമായത്. സാംസ്കാരിക ഘോഷയാത്രയില് വിവിധ പഞ്ചായത്തുകളില് നിന്നുള്ള കുടുംബശ്രീ പ്രവര്ത്തകരും ജില്ലയിലെ യുവജന ക്ലബ്ബുകളുടെ പ്രവര്ത്തകരും അണിനിരന്ന അയ്യായിരത്തിലധികം പേര് പങ്കെടുത്ത ഘോഷയാത്രയില് നിശ്ചലദൃശ്യങ്ങളും, കലാരൂപങ്ങളും കൊണ്ട് ശ്രദ്ധ പിടിച്ചുപ്പറ്റി.
തുടര്ന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തില് ബഹു.കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ. എ.സി.മൊയ്തീന് ഉദ്ഘാടനം നിര്വ്വഹിച്ചു. സംസ്ഥാന യുവജനക്ഷേമ ബോര്ഡ് വൈസ് ചെയര്മാന് പി.ബിജു അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം നരേയ്ന് വിശിഷ്ട അതിഥിയായിരുന്നു. കെ.ഡി.പ്രസേന്നന് എം. എല്.എ, യുവജന കമ്മീഷന് ചെയര്പേഴ്സണ് ചിന്താജെറോം ബോര്ഡംഗങ്ങളായ മഹേഷ് കക്കോത്ത്, വി.പി റജീന, ഷെരീഫ് പാലൊളി, അഫ്സല് കുഞ്ഞുമോന്, സന്തോഷ്കാല, ജില്ലാ സ്പോര്ട്സ് കൗണ്സില് പ്രസിഡന്റ് ടി.എന്.കണ്ടമുത്തന് എന്നിവര് സംസാരിച്ചു. ചടങ്ങില് ഘോഷയാത്രയില് മികച്ച പഞ്ചായത്തുകള്ക്കും ക്ലബ്ബുകള്ക്കുമുള്ള സമ്മാനദാനം നടത്തി. ജില്ലാ യൂത്ത് കോ-ഓര്ഡിനേറ്റര് ടി.എം.ശശി സ്വാഗതവും ബഹു.മെമ്പര് സെക്രട്ടറി ആര്.എസ്.കണ്ണന് നന്ദിയും പറഞ്ഞു.
തുടര്ന്ന് പ്രശസ്ത ഫ്യൂഷനിസ്റ്റ് സ്റ്റീഫന് ദേവസിയുടെ ഫ്യൂഷന് സംഗീതനിശ നടന്നു. ഡിസംബര് 22 മുതല് വിവിധ വേദികളിലായി കലാമത്സരങ്ങള്ക്ക് തുടക്കമായി. ഗവ.വിക്ടോറിയ കോളേജ്, ചെമ്പൈ സ്മാരക സംഗീത കോളേജ്, പി.എം.ജി.എച്ച്.എസ്.എസ്, മോയന്സ് എച്ച്.എസ്.എസ്., മോയന്സ് എല്.പി. എന്നിവിടങ്ങളിലായി ഒരുക്കിയ 6 വേദികളിലാണ് കലാ മത്സരങ്ങള് നടന്നത്.
മൂന്ന് ദിനങ്ങളില് 6 വേദികളിലായി നടന്ന കലാമത്സരങ്ങള് സമാപിച്ചപ്പോള് കലാമത്സരങ്ങളില് യഥാക്രമം തിരുവനന്തപുരം , തൃശ്ശൂര്, കണ്ണൂര് എന്നീ ജില്ലകള് 1 ഉം 2 ഉം 3 ഉം സ്ഥാനം നേടി. ആഗ്രാഗേറ്റ് എവറോളിംഗ് ട്രോഫി തിരുവനന്തപുരവും നേടി. പാലക്കാട് രണ്ടാം സ്ഥാനം നേടി. എവറോളിംഗ് ട്രോഫികള് ഉദ്ഘാടന സമ്മേളനത്തില് വിതരണം ചെയ്തു.
ഗവ.വിക്ടോറിയ കോളേജിലെ മുഖ്യവേദിയില് വെച്ച് നടന്ന സമാപന സമ്മേളനം ശ്രീ. പി.കെ. ബിജു എം.പി. ഉദ്ഘാടനം ചെയ്തു. ബോര്ഡ് വൈസ് ചെയര്മാന് പി.ബിജു അദ്ധ്യക്ഷനായി. ബോര്ഡംഗം സന്തോഷ് കാല സന്നിഹിതനായിരുന്നു. ബോര്ഡ് അംഗം വി.പി.റജീന സ്വാഗതവും, ജില്ലാ യൂത്ത് കോ-ഓര്ഡിനേറ്റര് ടി.എം.ശശി നന്ദിയും പറഞ്ഞു. ചടങ്ങില് മികച്ച കേരളോത്സവ പഞ്ചായത്ത്, കായിക പ്രതിഭ,കലാപ്രതിഭ, മികച്ച കേരളോത്സവ യൂത്ത് ക്ലബ്ബുകള് എന്നീ പുരസ്കാര വിതരണവും നടന്നു
 • Image
 • Image
 • Image
 • Image
 • Image

Vanitha Camp

This was held under the auspices of the Kerala State Youth Welfare Board at Vagamon from 21st March 2017 to 23rd March 2017. In a Function presided over by Shri. P. Biju (Vice Chairman, Kerala State Youth Welfare Board), Smt. Irome Sharmila, the iron lady of India inaugurated the Camp. Adv. Dean Kuriakose, Member, Youth Welfare Board, welcomed the gathering. Hon: MLA, Smt. E.S.Bijimol delivered the key-note address. Following the Function, there were sessions on different topics. Dr. Biju, Dr. M.S. Sunil, Ms. NileenaAtholi, Ms. Arya Gopi, Ms. Ranjini, Ms. Swetha Nair, Shri. Harshan ,B.S. Joy, Ms. Hima Shankar, Shri P.M. Manoj, Ms. Lijisha . ShriE. Sanish and Dr. Sebastian Paul handled the classes.
 • Image
 • Image
 • Image

യുവസാഹിത്യ ക്യാമ്പ് 2017

കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെ ആഭിമുഖ്യത്തില് സംസ്ഥാനത്തെ യുവസാഹിത്യ ക്യാമ്പ് 2017 'എഴുത്തുവണ്ടി-ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ സഞ്ചാരം' എന്ന നാമകരണം ചെയ്ത് 2018 മാര്ച്ച് 2, 3, 4 തീയതികളില് കോട്ടയം ഭരണങ്ങാനം ഓശാന മൗണ്ടില് വച്ച് നടന്നു. കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡിന്റെ ബഹുമാന്യനായ വൈസ് ചെയര്മാന് ശ്രീ. പി ബിജു അവര്കള് അദ്ധ്യക്ഷനായ യോഗത്തില് പ്രമുഖ സാഹിത്യകാരനായ ശ്രീ. അശാകന് ചെരുവില് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രമുഖ എഴുത്തുകാരന് ശ്രീ.സുഭാഷ് ചന്ദ്രന് യോഗത്തില് മുഖ്യാതിഥിയും മുഖ്യപ്രഭാഷണവും നിര്വഹിച്ചു. യുവജന ക്ഷേമ ബോര്ഡ് അംഗമായ ശ്രീ.സന്തോഷ്കാല സ്വാഗതവും നിര്വഹിച്ചു. ശ്രീ. അഫ്സല് കുഞ്ഞുമോന്, ശ്രീ.ഷെറീഫ് പാലൊഴി, ശ്രീ. പ്രവീണ് എ.സ്.ജി, ഉഴവൂര് പഞ്ചായത്തഗം ഡിന്ധുമോള് ജേക്കബ്, പ്രമുഖ എഴുത്തുകാരനായ ശ്രീ. അംബികാസുധന് മങ്ങാട് എന്നിവര് യോഗത്തില് സന്നിഹിതരായിരുന്നു. പ്രമുഖ സിനിമാ നിര്മ്മാതാവും അവാര്ഡ് ജേതാവുമായ ശ്രീ. ഷാജികുമാര് പി.വി ക്യാമ്പ് ഡയറക്ടറായിരുന്നു.
ക്യാമ്പില് തിരുവനന്തപുരം ജില്ല മുതല് കാസര്ഗോഡ് ജില്ല വരെയുളള 168 തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള് പങ്കെടുത്തു. 2018 മാര്ച്ച് 2, 3, 4 തീയതികളില് നടന്ന ക്യാമ്പില് പ്രമുഖ സാഹിത്യകാരന്മാരായ ശ്രീ.കല്പ്പറ്റനാരായണന്, ഡോ.അംബികാസുധന് മങ്ങാട്, എ.എസ് ജോസഫ്, എം.ആര് രേണുകുമാര്, ശ്യാമ, റ്റി.ഡി രാമക്യഷ്ണന്, ഡോ. ഖദീജ മുംതാസ്, ശ്രീ. സന്തോഷ്എച്ചിക്കാനം, ഡോ. ഹരിനാരായണന്, എസ്. ഹരീഷ് ഫ്രാന്സിസ്നെറോണ, ബിനോയിതോമസ്, ലാസര്ഷൈന്, അലന്സിയര് ലോപ്പസ്, ഷാഹിന കെ.നഫീസ, അനുപമ, അനശ്വര എന്നിവര് കഥ, കവിത, നോവല്, എഴുത്ത്, അനുഭവം, തിരക്കഥ, ഗാനം, സിനിമ, ട്രാന്സജെന്ഡേഴ്സ്, തുടങ്ങിയ നിരവധി വിഷയങ്ങളില് ക്യാമ്പംഗങ്ങളുമായി സംവദിച്ചു. നാടന്പ്പാട്ട് ക്യാമ്പംഗംങ്ങളുടെ കലാപരിപാടികള് തുടങ്ങിയ പരിപാടികളോടെ ക്യാമ്പ് 2018 മാര്ച്ച് 4 ന് സമാപിച്ചു. സമാപന സമ്മേളനം ശ്രീ. കല്പ്പറ്റ നാരായണന് ഉദ്ഘാടനം ചെയ്തു. ശ്രീ.വി.എന് വാസവന് മുഖ്യ അതിഥി ആയിരുന്നു.
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image

Young Journalist Award

For those who have completed Media Studies and for the students of the same, Kerala State Youth Welfare Board conducted regional and State level Camps. The State Level Media Camp was held for three days from 25th March 2017 at the Tagore Theatre, Vazhuthacaud. From various districts, altogether 128 delegates participated in the State level Camp. Other than the mundane talks the Camp provided enough space for meaningful debates and discussion. It also opened up the possibility to explore fresh values in the media-related activities. Distinguished persons in the field of print & visual media guided the classes. The newspapers published by the delegates themselves were a novel experience. On 25th March 2017, Shri. Thomas Issac, Hon. Minister for Finance, inaugurated the Camp. On 27th, Shri. A.C. Moideen, Hon. Minister for Industries and Youth Welfare Affairs inaugurated the Valedictory Function.
 • Image
 • Image
 • Image
 • Image

Key Summit 2017

നവീന ആശയങ്ങളുള്ള യുവാക്കള്ക്ക് അവരുടെ സംരംഭക സ്വപ്നങ്ങള് യാഥാര്ത്ഥ്യമാക്കാനുള്ള പശ്ചാത്താലം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്`കീ സമ്മിറ്റ് 2018' എന്ന പേരില് ശില്പശാലക്ക് രൂപം നല്കിയത്. 2018 ജനുവരി 17,18 തീയതികളില് ടാഗോര് തിയേറ്ററില് വച്ച് സംരംഭകത്വ വികസന ശില്പശാല - `കീ സമ്മിറ്റ് 2018' സംഘടിപ്പിച്ചു. ബഹു. കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ.എ. സി. മൊയ്തീന് ഉദ്ഘാടനം നിര്വ്വഹിച്ച പരിപാടിയില് ബോര്ഡ് വൈസ് ചെയര്മാന് ശ്രീ.പി.ബിജു, ബോര്ഡ് അംഗങ്ങള്, കേരള സ്റ്റാര്ട്ട്- അപ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ഡോ.സജി ഗോപിനാഥ്, ഈസ്റ്റേണ് ഗ്രൂപ്പ് ചെയര്മാന് ശ്രീ.നവാസ് മീരാന്, രാജേഷ് നായര് നാഗരാജ പ്രകാശം, ജയിംസ് ജോ റാഡോ പോള് എന്നിവര് സംസാരിച്ചു. കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ് മെമ്പര് സെക്രട്ടറി ശ്രീ.ആര്.എസ്.കണ്ണന് നന്ദി രേഖപ്പെടുത്തി. ശില്പശാലയില് കേരള സ്റ്റാര്ട്ട് -അപ് മിഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര് ഡോ.സജി ഗോപിനാഥ്, ഈസ്റ്റേണ് ഗ്രൂപ്പ് ചെയര്മാന് ശ്രീ.നവാസ് മീരാന്, ടൈ കേരള പ്രസിഡന്റ് ശ്രീ. രാജേഷ് നായര്, ജാക്ഫ്രൂട്ട് സി.ഇ.ഒ ശ്രീ.ജെയിംസ് ജോസഫ്, ഗ്രോവിംഗ് സ്റ്റാര്ട്ട്-അപ് ഫാര്മര് ശ്രീ.നാഗരാജ പ്രകാശം, ആല്ഡ്രിന് വെഞ്ചര് മാനേജിംഗ് ഡയറക്ടര് ശ്രീ.റാഡോ പി.പോള്, ആക്സില് പാര്ട്ണര് ശ്രീ.പ്രയംഗ് സ്വരൂപ്, നേവല്റ്റ് സോളാര് ബോട്ട് ഫൗര് ശ്രീ. സന്ദിത് താശ്ശേരി, ഡിസ്ട്രികിട് ഇന്ഡസ്ട്രീസ് ഡെപ്യൂട്ട് ഡയറക്ടര് ശ്രീ. ജി.എസ്.ചന്ദ്രന് എന്നിവര് 17-ാം തീയതിയിലെ ക്ലാസ്സുകളും ചര്ച്ചകളും കൈകാര്യം ചെയ്തു.18-ാം തീയതി പാനല് ചര്ച്ചയോടുകൂടി പരിപാടി ആരംഭിച്ചു. പാനല് ചര്ച്ചയില് കേരള അഗ്രികള്ച്ചറല് യൂണിവേഴ്സിറ്റി മുന് റിസര്ച്ച് ഡയറക്ടര് ഡോ.സി.കെ.പീതാംബരന്, ഇംപ്രസ ഫൗര് ശ്രീമതി അഞ്ജലി ചന്ദ്രന്, പ്യൂര് ലിവിംഗ് ഫൗര് ശ്രീമതി ലക്ഷമി മേനോന്, ഫാര്മേഴ്സ് ഫ്രഷ്സോണ് ഫൗര് ശ്രീ.പ്രദീപ് പുനര്ക്ക, ഫോര്ച്യൂണ് ഫാക്ടറി ഫൗര് ശ്രീമതി ചന്ദ്രവദന എന്നിവര് പങ്കെടുത്തു.കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടര് ഡോ.കെ.എം.ബീന ഐ.എ.എസ്,യുവജനങ്ങള്ക്കും സ്ത്രീകള്ക്കും പ്രാധാന്യം നല്കികൊുള്ള ഭാവി സംരംഭങ്ങളെകുറിച്ചുള്ള ക്ലാസ്സ് നയിച്ചു.ഇന്ക്യൂബേഷന് സെന്ററിനെയും ഇന്ക്യൂബേഷന് ഫെസിറ്റിയെയും കുറിച്ചുള്ള പാനല് ചര്ച്ചയില് മേക്കര് വില്ലേജ് സി.ഇ.ഒ ശ്രീ.പ്രസാദ് വി.നായര്, കെ.എസ്.ഐ.ഡി.സി ഡെപ്യൂട്ടി ജനറല് മാനേജര് ശ്രീ.പ്രശാന്ത് രഘുനാഥന്, കെ.എസ്.യു.എം മാനേജര് ശ്രീ.അശോക്, ബീഹബ് സി.ഇ.ഒ ശ്രീ. അഭിലാഷ്പിള്ള, ചാനല് ഐ ആം ഫൗര് ശ്രീമതി നിഷാ കൃഷ്ണന് എന്നിവര് പങ്കെടുത്തു. ഡിജിറ്റല് ട്രാന്സ്ഫര്മേഷന് & ഇന്നവേഷന് യു.എസ്.റ്റി ഗ്ലോബലിന്റെ സീനിയര് മാനേജര് ശ്രീ. ഗോകുല് ബി.അലക്സും, കോര്പ്പറേറ്റ് 360 സി.ഇ.ഒ ശ്രീ.വരുണ് ചന്ദ്രന് എന്നിവര് ക്ലാസ്സ് നയിച്ചു.18/01/2018-ന് വൈകിട്ട് നടന്ന സമാപന സമ്മേളനം ബഹു.ടൂറിസം വകുപ്പ് മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബഹു.വൈസ് ചെയര്മാന് ശ്രീ.പി.ബിജു അദ്ധ്യക്ഷത വഹിച്ചു. കെ. എസ്.ഐ.ഡി.സി ഡയറക്ടര് ശ്രീ.ഇ.എസ്.ജോസ്, യുവജനക്ഷേമ ബോര്ഡിന്റെ മെമ്പര്മാര് എന്നിവര് സന്നിഹിതരായിരുന്നു.സ്പോര്ട്സ് & യൂത്ത് അഫയേഴ്സ് സെക്രട്ടറി ശ്രീ.ടി.ഒ.സൂരജ് ഐ.എ.എസ് സ്വാഗതവും യുവജനക്ഷേമബോര്ഡ് മെമ്പര് സെക്രട്ടറി ശ്രീ.ആര്.എസ്.കണ്ണന് നന്ദിയും രേഖപ്പെടുത്തി.
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
 • Image
con6
 • Image
 • Image
 • Image
 • Image

National Day Celebration

കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡ് 2018-ലെ ദേശീയ യുവജനദിനാഘോഷം ജനുവരി 12-ാം തീയതി വൈകുന്നേരം 3.00 മണിക്ക് വിപുലമായ പരിപാടികളോടെ തിരുവനന്തപുരം കവടിയാറിലുള്ള സ്വാമി വിവേകാനന്ദന് പാര്ക്കില് വച്ച് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രരചനയോടെയാണ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി പെരിങ്ങമ്മല വിട്ടിക്കാവ് സെറ്റില്മെന്റ് കോളനിയിലെ യുവക്ലബ്ബിന് യുവജനക്ഷേമ ബോര്ഡ് വാങ്ങിനല്കിയ വാദ്യോപകരണങ്ങള് ഉപയോഗിച്ചുള്ള ചെണ്ടമേളം ഉദ്ഘാടനത്തിന് മുന്നോടിയായി നടന്നു. ദേശീയ യുവജനദിനാചരണത്തിന്റെ ഉദ്ഘാടനം ബഹു.വ്യവസായ കായിക യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ.എ.സി.മൊയ്തീന് നിര്വ്വഹിച്ചു.
ബഹു.എം.എല്.എ ശ്രീ.കെ.മുരളീധരന് അദ്ധ്യക്ഷനായിരുന്നു. ബഹു.യുവജനക്ഷേമ ബോര്ഡ് വൈസ് ചെയര്മാന് പി.ബിജു സ്വാഗതവും, യൂത്ത് കമ്മീഷന് ചെയര്പേഴ്സണ് കുമാരി ചിന്താജറോം കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര് ശ്രീ.സഞ്ജയന് കുമാര് ഐ.എഫ്.എസ് യൂത്ത് കമ്മീഷന് സെക്രട്ടറി, യൂത്ത് വെല്ഫെയര് ബോര്ഡ് മെമ്പര് ശ്രീ.സന്തോഷ്കാല, തിരുവനന്തപുരം ജില്ലാ കോ-ഓര്ഡിനേറ്റര് ശ്രീ.അന്സാരി എന്നിവര് ആശംസകള് അര്പ്പിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തില് വിവിധ സ്കൂളുകളില് നിന്നായി 60 ഓളം കുട്ടികള് പങ്കെടുത്തു. മത്സരവിജയികള്ക്ക് സര്ട്ടിഫിക്കറ്റും, ക്യാഷ് പ്രൈസും ബഹു.മന്ത്രി വിതരണം ചെയ്തു. യുവജനക്ഷേമ ബോര്ഡ് മെമ്പര് സെക്രട്ടറി ശ്രീ.ആര്.എസ്.കണ്ണന് പ്രോഗ്രാമിന് നന്ദി പറഞ്ഞു.
 • Image
 • Image
 • Image
con9
 • Image
 • Image
 • Image
 • Image

Adventure Academy

Led by the Kerala State Youth Welfare Board, National Adventure Academy sub-center at the Muzhappilangad village of Kannur District is functioning well. The objectives of the Academy is to cultivate adventure among the Youth and to enable them use their capabilities for the public good. For the youngsters, the Academies are organizing Parasailing, Paragliding, Monsoon trekking, Free-hand climbing, Rock-climbing, Backward-rapelling, River-crossing so on and so forth every year.